ഞാനുറങ്ങീല്ല

ഇന്നലെ ഞാനുറങ്ങീല്ല…….
എന്‍ ചിന്തയില്‍ പദങ്ങള്‍തന്‍…
വേലിയേറ്റയിറക്കങ്ങള്‍……
നിനവിലും….ഉണര്‍വിലും…
കുത്തിനോവിക്കയാണി…
വരികള്‍തന്‍ ….
അഗ്നിശരങ്ങളും നീയും…..
ഉണരൂ!!!! എന്‍ പ്രണയമേ…..
എന്‍ തൂലികത്തുമ്പില്‍…..
കോറി വരയ്ക്കട്ടെ …
ഞാനിന്നീ ഈണങ്ങള്‍…..
സിരകളില്‍ നുരയുന്ന….
ലഹരിപോലുണരുന്നീ……
ഹരിത വസന്തത്തിന്‍…..
നനവൂറുമോര്‍മ്മകള്‍…..
നിറുകയില്‍ നീ ചാലിച്ചു….
ചാര്‍ത്തിയ സിന്ദൂര കണികകള്‍…..
ഉതിര്‍ന്നു ചിതറിക്കിടക്കുന്നു…..
കനകച്ചെപ്പിലൊളിച്ചിരിക്കുന്നോരീ…..
നിധി പോലെ കാത്തു വച്ചോരീയോര്‍മ്മകള്‍…..
കാറ്റില്‍ പറക്കുന്ന ഹിമകണം പോലെയീ….
ഹൃദയത്തിലലിഞ്ഞു….
കിടക്കുന്നു നിന്‍ മൗനം….
ദിനവുമെന്‍ നെഞ്ചിലെ…..
പ്രണയതാഴ്വാരത്തില്‍…..
കഥകള്‍ പറഞ്ഞു നാം…..ഒന്നിച്ചിരിക്കുന്നു…
ഒരു ജലധാരയായ് ഒഴുകുന്നു നീയെന്നില്‍….
ഒരു കുളിര്‍കാറ്റിന്‍ തലോടലായ് നീ വന്നു
എന്‍ കവിളില്‍ തഴുകി നീയുമ്മകള്‍ നല്‍കവേ…..
അറിയുന്നു കണ്ണാ!!!!!!! നീയില്ലാതെ ഞാനില്ല…..
ഇനിയുമിനിയും …നനയട്ടെന്‍ ഓര്‍മ്മകളും…..
തോരാമഴ പോല്‍ പെയ്തിറങ്ങ് എന്നില്‍ നീ….
ഒരു മണ്‍കട്ടയായ് ഞാനൊന്നലിയട്ടെ…………………..

ര്‍ന്ന് നിന്നിരുന്ന വൃക്ഷലതാതികളെയും പതഞ്ഞൊഴുകിയിരുന്ന ജലസമൃദ്ധിയെയും എണ്ണിയാലൊടുങ്ങാത്ത വന്യ മൃഗങ്ങളെയും പുല്ലും പുഴുക്കളും പുല്‍ച്ചാടികളുമൊക്

മഴക്കാലം

വേനലിന്‍റെ …
സ്വര്‍ണനൂലുകള്‍…
കോര്‍ത്തിണക്കിയ വാനം….
ഇനി….
മഴ പ്പുതപ്പിട്ടു മൂടും….
ചുവപ്പു വാരിപ്പുതച്ച….
ഗുല്‍മോഹറുകള്‍….
ഭൂമിയുടെ മാറില്‍….
ചിതറി വീഴും….
ശ്രുതി മറന്ന്….
രാത്രി…
ചീവീടുകള്‍…..
നിശബ്ദരാകും….
വീണ്ടുമൊരു…
വേനലെത്തും വരെ….

കാടിന്‍റെ സ്വന്തം

kaadinte swantham

ഹേ മനുഷ്യാ……
കാട്ടാനയെന്ന…
സ്വന്തം ഇഷ്ടാനിഷ്ടങ്ങളുള്ള…
ഒരു മൃഗത്തെ….
നാട്ടാനയെന്നു മുദ്രകുത്തി….
നീ എന്തിനാണു..?
മെരുക്കിയെടുക്കുന്നത്…
അതിനെ…
അതിന്‍റെ….
കാട്ടില്‍ ഉപേക്ഷിക്കുക…….

ഉദയാസ്തമയങ്ങള്‍

priya nisa

പ്രിയ നിശേ ! നീ പോകൂ…..
കിഴക്കുദയം വരും മുന്‍പേ…
നേര്‍ത്ത മഞ്ഞിന്‍ കണങ്ങളില്‍…
തലയാട്ടി നില്‍ക്കുമീ പുല്‍ക്കൊടിതുമ്പില്‍..
പുതിയൊരു വാനമുണരട്ടെ….
ഭൂമിയില്‍ പുതുമൂല്യങ്ങലുയരട്ടെ…..
ഞങ്ങള്‍ പുലരിതന്‍ തുടിതാളമാകട്ടെ….
നന്മതന്‍ പൂമഴ പെയ്തിറങ്ങട്ടെ…..
നല്ല പകലിന്റെ ചിത ഒരുങ്ങുമ്പോള്‍…
പ്രിയ നിശേ ! നീ പോരൂ….
പടിഞ്ഞാട്ടസ്തമയം വരും നേരം……

കാറ്റിന്‍റെ പ്രണയം

kaatile pranayam
ജാലകത്തിന്‍റെ നീലവിരികള്‍….
ഞൊറിഞ്ഞു നീക്കി…
കാറ്റ് കിതച്ചെത്തി…..
കൂടെ ഏതോ പൂമണവും….
ദൂരെ നിന്നും മുളങ്കൂട്ടങ്ങളുടെ…
മര്‍മ്മര ശബ്ദം…..
കാറ്റിനോടു കിന്നാരം മൂളുന്ന….
മുളങ്കാടുകള്‍…..
അവയെ മറികടന്ന്‌….
തൊടിയിലെത്തിയ തുമ്പികള്‍…..
എന്‍റെ ചിന്തയിലൊരു….
കൊച്ചു തേങ്ങല്‍….
അതു നേര്‍ത്ത് പോകവേ….
നിദ്ര എന്‍റെ അരികില്‍നിന്നും….
എന്നെ പരിഹസിച്ചു…..
ശൂന്യത…….എന്‍റെ ശത്രൂ..
ഇരു കൈകളുയര്‍ത്തി….
എന്‍റെ മേല്‍ ചാടിവീണു….
കാറ്റും പൂമണവും….ഓടിയെത്തി…
എന്നെ വിടുവിച്ചു
പൂക്കള്‍ എനിക്കായ്….
താരാട്ടു പാടി….
ശലഭങ്ങള്‍ എന്നെ തഴുകി……
ആകാശതേരില്‍..എന്‍റെ അമ്മയെത്തി…..
ഒരു സ്വപ്നമായ്…
അമ്മയുടെ മടിത്തട്ടില്‍…..
ലാളനമേറ്റു…ഞാനുറങ്ങി…
എന്നെയുണര്‍ത്താന്‍….
ഇനി ആര്‍ക്കുമാവില്ല…….

കവിതയുടെ നോവ്‌

kavithayude nombaram
ഇന്നലെ ഞാനുറങ്ങീല്ലെന്‍
ചിന്തയില്‍ പദങ്ങള്‍തന്‍…
വേലിയേറ്റയിറക്കങ്ങള്‍…...
നിനവിലും, ഉണര്‍വിലും…
കുത്തിനോവിക്കയാണിവരികള്‍തന്‍ ….
അഗ്നിശരങ്ങളും നീയും…..
ഉണരൂ!!!! എന്‍ പ്രണയമേ…..
എന്‍ തൂലികത്തുമ്പില്‍…..
കോറി വരയ്ക്കട്ടെ …
ഞാനിന്നീ ഈണങ്ങള്‍…..
സിരകളില്‍ നുരയുന്ന….
ലഹരിപോലുണരുന്നീ……
ഹരിത വസന്തത്തിന്‍…..
നനവൂറുമോര്‍മ്മകള്‍…..
നിറുകയില്‍ നീ ചാലിച്ചു….
ചാര്‍ത്തിയ സിന്ദൂര കണികകള്‍…..
ഉതിര്‍ന്നു ചിതറിക്കിടക്കുന്നു…..
കനകച്ചെപ്പിലൊളിച്ചിരിക്കുന്നൊരീ…..
നിധി പോലെ കാത്തു വച്ചോരീയോര്‍മ്മകള്‍…..
കാറ്റില്‍ പറക്കുന്ന ഹിമകണം പോലെയീ….
ഹൃദയത്തിലലിഞ്ഞു….
കിടക്കുന്നു നിന്‍ മൗനം….
ദിനവുമെന്‍ നെഞ്ചിലെ…..
പ്രണയതാഴ്വാരത്തില്‍…..
കഥകള്‍ പറഞ്ഞു നാം…..ഒന്നിച്ചിരിക്കുന്നു…
ഒരു ജലധാരയായ് ഒഴുകുന്നു നീയെന്നില്‍….
ഒരു കുളിര്‍കാറ്റിന്‍ തലോടലായ് നീ വന്നു
എന്‍ കവിളില്‍ തഴുകി നീയുമ്മകള്‍ നല്‍കവേ…..
അറിയുന്നു കണ്ണാ!!!!!!! നീയില്ലാതെ ഞാനില്ല…..
ഇനിയുമിനിയും …നനയട്ടെന്‍ ഓര്‍മ്മകളും…..
തോരാമഴ പോല്‍ പെയ്തിറങ്ങ് എന്നില്‍ നീ….
ഒരു മണ്‍കട്ടയായ് ഞാനൊന്നലിയട്ടെ…………………..

പ്രിയ പാസ്കലിന്

priya pascal nu

വീണ്ടും വിഷു വരവായി

കണിക്കൊന്നകള്‍ പൂത്തു…
നിന്‍റെ ഓര്‍മ്മകളുടെ

നനുത്ത നനവും പേറി…
നീയുറങ്ങുന്നീ മണ്ണില്‍

നിന്‍റെ പേരെഴുതിയ…
കണിക്കൊന്നപ്പൂക്കള്‍വീണു നിറഞ്ഞ

മാര്‍ബിള്‍ഫലകത്തില്‍……
ഈ തിരുമുറ്റം നിന്നെത്തിരയുന്നു….
അതിന്‍റെ ചാരത്തിരുന്ന്

നിന്‍റെ പ്രിയപെട്ടവര്‍….
നിന്നെ മറക്കാന്‍ ശ്രമിക്കുന്നു….
നീ കഥ പറഞ്ഞുറക്കിയ

മഞ്ഞിന്‍ കണങ്ങളോടും…..
നിന്നെ താരാട്ടു പാടിയ.. രാവിനോടും…
നിന്റെ മരിക്കാത്ത ..ഓര്‍മ്മകളോടും…
അവരെന്തേ പറയേണ്ടു????
രാത്രികളില്‍ …നിലാവും നിഴലും…
നിന്‍റെ സ്മൃതിമണ്ഡപത്തില്‍…ചേര്‍ന്നലിയുമ്പോള്‍…
കണ്ണീരലിഞ്ഞ പ്രഭാതങ്ങളും…
വരണ്ട സായാഹ്നങ്ങളും…
ഞങ്ങളെക്കടന്നു പോകുമ്പോള്‍….നിന്‍റെ
വേര്‍പാടിന്റെ ഒരു വര്‍ഷം.. തികയുമ്പോള്‍…
പ്രിയപ്പെട്ട പാസ്കല്‍……………….
സമര്‍പ്പിക്കട്ടെ……….………..
കണിക്കൊന്ന പൂക്കളുടെ……….
നീ പകര്‍ന്നു കടന്നു പോയ…..
നിനക്കായ് ഞങ്ങള്‍ കരുതി വച്ച…….
സ്നേഹത്തിന്‍റെ ഹാരം……….
നിന്നെ ഞങ്ങള്‍ മറക്കില്ല……………..

മഴരാഗങ്ങള്‍

mazharaagangal

മഴയിലലിഞ്ഞ ഒരു കൊച്ചീണം…..
മഴയുടെ നൂല്‍ക്കമ്പികളില്‍…..
പ്രകൃതിയുടെ വിരല്‍ത്തുമ്പുകള്‍…..
ചലിക്കുമ്പോഴുള്ള….
അസുലഭ സ്വരഭേദങ്ങള്‍…..
മഴ വീണ മീട്ടുകയാണ്…..
ഹൃദയത്തിലും….
മണ്ണിലും……….

എന്‍റെ നിഴല്‍

kulirmazha
നീ എന്താണിങ്ങനെ ഓടുന്നത്….
മഴയില്‍, മഞ്ഞില്‍, കാറ്റില്‍….
ആരും കാണാതെ പതുങ്ങി.. ഞാന്‍ കൂടെയില്ലേ?
നിന്‍റെ സ്വപ്‌നങ്ങള്‍ എനിക്കറിയാം…..
പൊള്ളുന്ന വെയിലില്‍….നിന്‍റെ പിറകെ..
നടന്നു ഞാന്‍ കറുത്ത് പോയി….
നിന്‍റെ വഴികളില്‍ നിന്നെ…നേര്‍ക്കു നടത്താന്‍…
ഞാന്‍ മുന്നില്‍ നടന്നു നോക്കി….
എന്നെക്കണ്ടിട്ടും കാണാതെ പോകുന്ന…
നിന്‍റെ അഹങ്കാരം……..അതറിയാമോ..?
അതെന്നെ വേദനിപ്പിച്ചു……
എപ്പോഴും കൂടെ നടക്കുന്ന എന്നെ….
പടിക്കു പുറത്തു നിര്‍ത്തിയില്ലേ..?
ഞാന്‍ രാത്രികളില്‍ കരയാറുണ്ട്…..
നീ വരും വരെ കാത്തുനിന്നാലും….
നീ എന്നോടൊരക്ഷരം ഉരിയാടില്ല….
ഇതൊക്കെയാണെങ്കിലും…….ഒന്നറിഞ്ഞോളൂ….
എനിക്കു നിന്നെ പിന്തുടര്‍ന്നെ പറ്റൂ….
സൂര്യനുള്ള കാലത്തോളം…..
കാരണം …….ഞാന്‍ നിന്‍റെ നിഴലല്ലേ???????????
സുഖത്തിലും….ദുഃഖത്തിലും.….മരണം വരെ……

നീ എന്താണിങ്ങനെ ഓടുന്നത്….
മഴയില്‍, മഞ്ഞില്‍, കാറ്റില്‍….
ആരും കാണാതെ പതുങ്ങി.. ഞാന്‍ കൂടെയില്ലേ?
നിന്‍റെ സ്വപ്‌നങ്ങള്‍ എനിക്കറിയാം…..
പൊള്ളുന്ന വെയിലില്‍….നിന്‍റെ പിറകെ..
നടന്നു ഞാന്‍ കറുത്ത് പോയി….
നിന്‍റെ വഴികളില്‍ നിന്നെ…നേര്‍ക്കു നടത്താന്‍…
ഞാന്‍ മുന്നില്‍ നടന്നു നോക്കി….
എന്നെക്കണ്ടിട്ടും കാണാതെ പോകുന്ന…
നിന്‍റെ അഹങ്കാരം……..അതറിയാമോ..?
അതെന്നെ വേദനിപ്പിച്ചു……
എപ്പോഴും കൂടെ നടക്കുന്ന എന്നെ….
പടിക്കു പുറത്തു നിര്‍ത്തിയില്ലേ..?
ഞാന്‍ രാത്രികളില്‍ കരയാറുണ്ട്…..
നീ വരും വരെ കാത്തുനിന്നാലും….
നീ എന്നോടൊരക്ഷരം ഉരിയാടില്ല….
ഇതൊക്കെയാണെങ്കിലും…….ഒന്നറിഞ്ഞോളൂ….
എനിക്കു നിന്നെ പിന്തുടര്‍ന്നെ പറ്റൂ….
സൂര്യനുള്ള കാലത്തോളം…..
കാരണം …….ഞാന്‍ നിന്‍റെ നിഴലല്ലേ???????????
സുഖത്തിലും….ദുഃഖത്തിലും.….മരണം വരെ……

കുളിര്‍മഴ

kulirmazha

ചുട്ടുപഴുത്തൊരു…
വേനലിന്‍ ശേഷമായ്…
ആര്‍ത്തു പെയ്യുന്നീ കുളിര്‍മഴ…
നിലാവും, നിഴലും
കൂടെ വരുമൊരു പൂക്കാലവും…
പിന്നെ….
കണ്ണീര്‍ ചുവയ്ക്കും കവിതയും…..