ഉദയാസ്തമയങ്ങള്‍

priya nisa

പ്രിയ നിശേ ! നീ പോകൂ…..
കിഴക്കുദയം വരും മുന്‍പേ…
നേര്‍ത്ത മഞ്ഞിന്‍ കണങ്ങളില്‍…
തലയാട്ടി നില്‍ക്കുമീ പുല്‍ക്കൊടിതുമ്പില്‍..
പുതിയൊരു വാനമുണരട്ടെ….
ഭൂമിയില്‍ പുതുമൂല്യങ്ങലുയരട്ടെ…..
ഞങ്ങള്‍ പുലരിതന്‍ തുടിതാളമാകട്ടെ….
നന്മതന്‍ പൂമഴ പെയ്തിറങ്ങട്ടെ…..
നല്ല പകലിന്റെ ചിത ഒരുങ്ങുമ്പോള്‍…
പ്രിയ നിശേ ! നീ പോരൂ….
പടിഞ്ഞാട്ടസ്തമയം വരും നേരം……