കവിതയുടെ നോവ്‌

kavithayude nombaram
ഇന്നലെ ഞാനുറങ്ങീല്ലെന്‍
ചിന്തയില്‍ പദങ്ങള്‍തന്‍…
വേലിയേറ്റയിറക്കങ്ങള്‍…...
നിനവിലും, ഉണര്‍വിലും…
കുത്തിനോവിക്കയാണിവരികള്‍തന്‍ ….
അഗ്നിശരങ്ങളും നീയും…..
ഉണരൂ!!!! എന്‍ പ്രണയമേ…..
എന്‍ തൂലികത്തുമ്പില്‍…..
കോറി വരയ്ക്കട്ടെ …
ഞാനിന്നീ ഈണങ്ങള്‍…..
സിരകളില്‍ നുരയുന്ന….
ലഹരിപോലുണരുന്നീ……
ഹരിത വസന്തത്തിന്‍…..
നനവൂറുമോര്‍മ്മകള്‍…..
നിറുകയില്‍ നീ ചാലിച്ചു….
ചാര്‍ത്തിയ സിന്ദൂര കണികകള്‍…..
ഉതിര്‍ന്നു ചിതറിക്കിടക്കുന്നു…..
കനകച്ചെപ്പിലൊളിച്ചിരിക്കുന്നൊരീ…..
നിധി പോലെ കാത്തു വച്ചോരീയോര്‍മ്മകള്‍…..
കാറ്റില്‍ പറക്കുന്ന ഹിമകണം പോലെയീ….
ഹൃദയത്തിലലിഞ്ഞു….
കിടക്കുന്നു നിന്‍ മൗനം….
ദിനവുമെന്‍ നെഞ്ചിലെ…..
പ്രണയതാഴ്വാരത്തില്‍…..
കഥകള്‍ പറഞ്ഞു നാം…..ഒന്നിച്ചിരിക്കുന്നു…
ഒരു ജലധാരയായ് ഒഴുകുന്നു നീയെന്നില്‍….
ഒരു കുളിര്‍കാറ്റിന്‍ തലോടലായ് നീ വന്നു
എന്‍ കവിളില്‍ തഴുകി നീയുമ്മകള്‍ നല്‍കവേ…..
അറിയുന്നു കണ്ണാ!!!!!!! നീയില്ലാതെ ഞാനില്ല…..
ഇനിയുമിനിയും …നനയട്ടെന്‍ ഓര്‍മ്മകളും…..
തോരാമഴ പോല്‍ പെയ്തിറങ്ങ് എന്നില്‍ നീ….
ഒരു മണ്‍കട്ടയായ് ഞാനൊന്നലിയട്ടെ…………………..