കാറ്റിന്‍റെ പ്രണയം

kaatile pranayam
ജാലകത്തിന്‍റെ നീലവിരികള്‍….
ഞൊറിഞ്ഞു നീക്കി…
കാറ്റ് കിതച്ചെത്തി…..
കൂടെ ഏതോ പൂമണവും….
ദൂരെ നിന്നും മുളങ്കൂട്ടങ്ങളുടെ…
മര്‍മ്മര ശബ്ദം…..
കാറ്റിനോടു കിന്നാരം മൂളുന്ന….
മുളങ്കാടുകള്‍…..
അവയെ മറികടന്ന്‌….
തൊടിയിലെത്തിയ തുമ്പികള്‍…..
എന്‍റെ ചിന്തയിലൊരു….
കൊച്ചു തേങ്ങല്‍….
അതു നേര്‍ത്ത് പോകവേ….
നിദ്ര എന്‍റെ അരികില്‍നിന്നും….
എന്നെ പരിഹസിച്ചു…..
ശൂന്യത…….എന്‍റെ ശത്രൂ..
ഇരു കൈകളുയര്‍ത്തി….
എന്‍റെ മേല്‍ ചാടിവീണു….
കാറ്റും പൂമണവും….ഓടിയെത്തി…
എന്നെ വിടുവിച്ചു
പൂക്കള്‍ എനിക്കായ്….
താരാട്ടു പാടി….
ശലഭങ്ങള്‍ എന്നെ തഴുകി……
ആകാശതേരില്‍..എന്‍റെ അമ്മയെത്തി…..
ഒരു സ്വപ്നമായ്…
അമ്മയുടെ മടിത്തട്ടില്‍…..
ലാളനമേറ്റു…ഞാനുറങ്ങി…
എന്നെയുണര്‍ത്താന്‍….
ഇനി ആര്‍ക്കുമാവില്ല…….