പ്രിയ പാസ്കലിന്

priya pascal nu

വീണ്ടും വിഷു വരവായി

കണിക്കൊന്നകള്‍ പൂത്തു…
നിന്‍റെ ഓര്‍മ്മകളുടെ

നനുത്ത നനവും പേറി…
നീയുറങ്ങുന്നീ മണ്ണില്‍

നിന്‍റെ പേരെഴുതിയ…
കണിക്കൊന്നപ്പൂക്കള്‍വീണു നിറഞ്ഞ

മാര്‍ബിള്‍ഫലകത്തില്‍……
ഈ തിരുമുറ്റം നിന്നെത്തിരയുന്നു….
അതിന്‍റെ ചാരത്തിരുന്ന്

നിന്‍റെ പ്രിയപെട്ടവര്‍….
നിന്നെ മറക്കാന്‍ ശ്രമിക്കുന്നു….
നീ കഥ പറഞ്ഞുറക്കിയ

മഞ്ഞിന്‍ കണങ്ങളോടും…..
നിന്നെ താരാട്ടു പാടിയ.. രാവിനോടും…
നിന്റെ മരിക്കാത്ത ..ഓര്‍മ്മകളോടും…
അവരെന്തേ പറയേണ്ടു????
രാത്രികളില്‍ …നിലാവും നിഴലും…
നിന്‍റെ സ്മൃതിമണ്ഡപത്തില്‍…ചേര്‍ന്നലിയുമ്പോള്‍…
കണ്ണീരലിഞ്ഞ പ്രഭാതങ്ങളും…
വരണ്ട സായാഹ്നങ്ങളും…
ഞങ്ങളെക്കടന്നു പോകുമ്പോള്‍….നിന്‍റെ
വേര്‍പാടിന്റെ ഒരു വര്‍ഷം.. തികയുമ്പോള്‍…
പ്രിയപ്പെട്ട പാസ്കല്‍……………….
സമര്‍പ്പിക്കട്ടെ……….………..
കണിക്കൊന്ന പൂക്കളുടെ……….
നീ പകര്‍ന്നു കടന്നു പോയ…..
നിനക്കായ് ഞങ്ങള്‍ കരുതി വച്ച…….
സ്നേഹത്തിന്‍റെ ഹാരം……….
നിന്നെ ഞങ്ങള്‍ മറക്കില്ല……………..