മഴക്കാലം

വേനലിന്‍റെ …
സ്വര്‍ണനൂലുകള്‍…
കോര്‍ത്തിണക്കിയ വാനം….
ഇനി….
മഴ പ്പുതപ്പിട്ടു മൂടും….
ചുവപ്പു വാരിപ്പുതച്ച….
ഗുല്‍മോഹറുകള്‍….
ഭൂമിയുടെ മാറില്‍….
ചിതറി വീഴും….
ശ്രുതി മറന്ന്….
രാത്രി…
ചീവീടുകള്‍…..
നിശബ്ദരാകും….
വീണ്ടുമൊരു…
വേനലെത്തും വരെ….