എന്തുകൊണ്ട്

സ്നേഹപൂര്‍വ്വം
വര്‍ഷങ്ങള്‍ക്കു മുന്‍പ്…..
എന്‍റെ ഹൃദയത്തിലലതല്ലിയ…
ഭാവനയുടെ ക്യാന്‍വാസില്‍ ഞാന്‍ വരച്ച…..
യാത്രകളില്‍ കോര്‍ത്തിണക്കിയ….
കാഴ്ചകള്‍ കണ്ടു ഉള്ളില്‍ സ്വരൂപിച്ച….
ഒരുപാടു ആശയങ്ങള്‍,ഒരുപിടി ചിന്തകള്‍….
കുറേ കവിതകള്‍…അല്ലെങ്കില്‍ കുറിപ്പുകള്‍….
എന്‍റെ നിശബ്ദതയുടെ കൂട്ടുകാര്‍….
ബാല്യത്തിന്‍റെ വഴിത്താരകളില്‍…
മഴ നനഞ്ഞ സ്കൂള്‍ ജീവിതത്തില്‍…
ഒറ്റയ്ക്കായിപ്പോയ യൌവ്വനത്തില്‍….
ഹൃദയം തൊട്ട എന്‍റെ പ്രണയത്തില്‍….
എന്നെ പ്രകോപിപ്പിച്ച….
കാഴ്ചകളില്‍, ചിന്തകളില്‍,വായനകളില്‍….
എഴുതാത്തവ… എഴുതി കീറിക്കളഞ്ഞവ…
അങ്ങിനെ ഒത്തിരിയൊത്തിരി….
എങ്കിലും കുറച്ച്…
ഇവിടെ പങ്കുവയ്ക്കുന്നു….
കുറവുകളും, വീഴ്ചകളും
സ്നേഹത്തോടെ ക്ഷമിക്കുമല്ലോ…..